മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് 19 സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ പോസിറ്റിവ് ഫലം റിസള്‍ട്ടായി ലഭിക്കുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ മുഖ്യമന്ത്രിക്ക് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ച വീണ വിജയന്‍ പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.