പാനൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.മരണ കാരണം ബോംബേറിലുണ്ടായ മുറിവാണെന്നാണ് പ്രാഥമിക നിഗമനം. ഇടത് കാല്‍മുട്ടിന് താഴെ ഗുരുതരമായ പരിക്കുപറ്റിയിരുന്നു. ഇതിലൂടെ രക്തം വാര്‍ന്നതാകാം മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.
ഇന്നലെ രാത്രി എട്ടരയോടെയാണ് പാനൂര്‍ മുക്കില്‍ പീടികയില്‍ വെച്ച് മന്‍സൂറിനും സഹോദരന്‍ മുഹ്‌സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മന്‍സൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴുത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു. ബോംബേറില്‍ സഹോദരന്‍ മുഹ്‌സിനും അയല്‍വാസിയായ സ്ത്രീക്കും പരിക്ക് പറ്റിയിട്ടുണ്ട്.