ആരിഫ് അപമാനിച്ചത് തൊഴിലാളികളെയെന്ന് അരിത ബാബു

0

എഎം ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു. തൊഴിലാളി വര്‍ഗത്തെയാണ് ആരിഫ് അതുവഴി അപമാനിച്ചത്. ആരിഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അരിത പറഞ്ഞു.

പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണമെന്നുമാണ് ആരിഫ് പറഞ്ഞത്. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എല്‍ഡിഎഫ് വനിത സംഗമത്തില്‍ വെച്ചായിരുന്നു ആരിഫിന്റെ പരിഹാസം.