മാവോയിസ്റ്റ് ആക്രമണം; ഇന്റലിജന്‍സ് വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി

0

ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢില്‍ ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചു. ഓപ്പറേഷന്‍ അപൂര്‍ണവും വ്യക്തമായ ആസൂത്രണമില്ലാത്തതുമായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

തൃണമൂല്‍ ഗോണ്‍ഗ്രസും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ സേനയുടെ സുരക്ഷ സുപ്രധാനമാണ്. ആഭ്യന്തര മന്ത്രിക്ക് ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും തൃണൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ വിമര്‍ശിച്ചു.

എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഢിലെത്തി. ജഗ്ദല്‍പൂരിലെത്തിയ അമിത് ഷാ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.