കൊല്ലം ചവറയില്‍ വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്ത് എല്‍ഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ വീഡിയോ തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.
42 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറച്ചുവിട്ടത്. മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഫേസ്ബുക്കിലും ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുജിത് വിജയന്റെ പേരില്‍ ഉള്ള മദ്യശാലയില്‍ നിന്ന് ടോക്കണ്‍ വഴിയാണ് മദ്യം വിതരണം ചെയ്യുന്നത്. കൂടാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എല്‍ഡിഎഫ് അക്രമം അഴിച്ചുവിടുന്നുവെന്നും പരാതിയില്‍ പറയുന്നു.