വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റ് ആഹ്വാനം. പോസ്റ്ററുകളില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് എഴുതിയിരിക്കുന്നത്.
തിരുവമ്പാടി മുത്തപ്പന്‍ പുഴയിലാണ് വോട്ട് ബഹിഷ്‌കരിക്കണമെന്ന ആവശ്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഐ നാടുകാണി ഏരിയ സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകളെല്ലാം. ഇന്ന് പുലര്‍ച്ചയോടെ നാല് പേര്‍ ഉള്‍പ്പെട്ട സംഘം വന്നിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.