അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തനും വോട്ടര്‍ പട്ടികയില്‍

0

അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍ കണ്ടെത്തി. കൂത്തുപറമ്പിലെ 75ാമത് നമ്പര്‍ ബൂത്തിലാണ് കുഞ്ഞനന്തന്റെ പേര് കണ്ടെത്തിയത്. 762മത് വോട്ടര്‍ നമ്പറായാണ് പേരുള്ളത്.

മരിച്ചവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കണമെന്നും നീക്കം ചെയ്തിട്ടില്ലെങ്കില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നീക്കണമെന്ന നിയമം നിലവിലുണ്ട്. ഈ നിയമം നിലനില്‍ക്കെ, കൂത്തുപറമ്പ് സ്വദേശി അസീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അതിനാലാണ് പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ കഴിയാത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.