പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് ഉമ്മൻചാണ്ടി

0

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് തെളിഞ്ഞുവെന്ന് ഉമ്മൻചാണ്ടി. 2018ലെ പ്രളയം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രളയത്തിന് കാരണക്കാരയവർക്കെതിരെ നടപടിയെടുക്കുമെന്നും ഉമ്മൻചാണ്ടി വെളിപ്പെടുത്തി. ഇതേത്തുടർന്ന് പ്രളയം വീണ്ടും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമായിട്ടുണ്ട്.

മഴ പെയ്തതിനെ തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കാതെ ഡാം തുറന്ന് വിട്ടതാണ് 2018ൽ പ്രളയം ശക്തമാകാൻ ഇടയാക്കിയത്. അതുകൊണ്ടു തന്നേ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് അന്നേ തെളിഞ്ഞ വിഷയമാണ്. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകാഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

വികസന വിരോധിക്കുകയും സർക്കാരിനെതിരെ ഒന്നിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തേയും ഉമ്മൻചാണ്ടി വിമർശിച്ചു. ചരിത്രം പഠിച്ചാൽ കേരളത്തിലെ യഥാർത്ഥ വികസന വിരോധികൾ ആരാണെന്ന് മനസിലാക്കാൻ കഴിയുമെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

കാർഷിക മേഖലയിൽ യന്ത്രവത്ക്കരണം നടപ്പാക്കിയതിനേ എതിർത്ത കൂട്ടക്കാരാണ് സിപിഎം. കമ്പ്യൂട്ടർ വന്നപ്പോൾ അതിനേയും എതിർത്തു. വിമാനത്താവളം വന്നപ്പോൾ അതിനെയും. സ്വാശ്രയ കോളേജും കൊച്ചി മെട്രോയും വിഴിഞ്ഞം പോർട്ടും വരെ തുടക്കത്തിൽ എതിർത്ത കക്ഷികളാണ്  സിപിഎം എന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.