രജനീകാന്തിന് ഫാല്‍ക്കേ അവാര്‍ഡ്

0

ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാരമായ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡിന് രജനീകാന്തിനെ തിരഞ്ഞെടുത്തു. 50 വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കുന്ന സംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പായാണ് അവാര്‍ഡ് പ്രഖ്യാപനം. സ്വന്തം പാര്‍ടി ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രജനി ഉദ്ദേശിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം ഉപേക്ഷിക്കുക ആയിരുന്നു. അദ്ദേഹത്തിന്റെ രസികര്‍ മന്‍ട്രം പ്രവര്‍ത്തകര്‍ക്ക് ഇത് ഏറെ വേദന ഉണ്ടാക്കിയെങ്കിലും രജനി തീരുമാനത്തില്‍ ഉറച്ചു നിന്നു.

നടന്‍ മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.