രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: സുരേഷ് ഗോപി

0

രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും ബിജെപി കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയുമായ സുരേഷ് ഗോപി. വാര്‍ത്ത ഏജന്‍സി എഎന്‍ഐയോടാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

‘രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും ബിജെപി കൊണ്ടുവരും. നിങ്ങള്‍ക്ക് രാജ്യത്തോട് സ്‌നേഹമുണ്ടെങ്കില്‍ ഇത് അംഗീകരിക്കാനാകില്ല.’ എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്.

ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ ആത്മവിശ്വാസത്തോടെയും ആത്മാര്‍ത്ഥതയോടെയും ഭരണ നിര്‍വഹണം നടത്തും. മുഖ്യമന്ത്രി എന്ന നിലക്ക് മെട്രോമാന്‍ ഇ ശ്രീധരന്‍ മികച്ച് ആളായിരിക്കുമെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.

ശബരിമല, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്റെ വഴിയിലൂടെയായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും പോലെ ലവ് ജിഹാദ് നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞതിനു പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.