ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇപി ജയരാജന്‍

0

ഇപ്പോള്‍ മാത്രമല്ല ഇനി വരുന്ന ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. തന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ബുദ്ധിമുട്ട് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചാല്‍ തനിക്ക് അതില്‍ പരാതിയില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ‘ഞാന്‍ ആരേയും ഭയപ്പെടാതെ എന്റെ കാര്യം പറയുകയാണ്. മട്ടന്നൂരും കല്യാശ്ശേരിയിലും മത്സരിക്കണമെന്ന് ആളുകള്‍ ആഗ്രഹം പറഞ്ഞിരുന്നു. മൂന്ന് ടേം എംഎല്‍എആയി ഒരിക്കല്‍ മന്ത്രിയും. ഇനി ഈ രംഗത്ത് ഇല്ല. മുഖ്യമന്ത്രി പിണറായിയുടെ അടുത്തെത്താനൊന്നും ഞങ്ങള്‍ക്ക് കഴിയില്ല. അദ്ദേഹം പ്രത്യേക കഴിവും ഊര്‍ജവും ഉള്ള ഒരു മഹാ മനുഷ്യനാണ്. അദ്ദേഹത്തിന് അടുത്തെത്താന്‍ സാധിച്ചാല്‍ ഞാന്‍ പുണ്യവാനായി തീരും. അതിന് കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ ദുഃഖം.’ ഇപി ജയരാജന്‍ പറഞ്ഞു.