രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. പെണ്‍കുട്ടികള്‍ രാഹുലിന് മുമ്പില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശമാണ് വിവാദമായത്. രാഹുല്‍ ഗാന്ധി വിവാഹതിനല്ലെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
സംഭവം വിവാദമായതോടെ ജോയ്‌സ് ജോര്‍ജിനെതിരെ പരാതിയുമായി ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തിയിട്ടുണ്ട്. ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം ജോയ്‌സ് മ്ലേച്ഛനാണെന്നതിന്റെ തെളിവാണെന്നും അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പറയുന്നത് വഴി ജോയ്‌സ് അപമാനിച്ചത് വിദ്യാര്‍ത്ഥികളെ കൂടിയാണെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു.