പ്രധാനമന്ത്രി ഇന്ന് പാലക്കാട് പ്രചാരണത്തിനെത്തും

0

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പാലക്കാടെത്തും. രാവിലെ 10.30 ഓടു കൂടി പാലക്കാട് ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ ഹെലികോപ്ടറിലെത്തുന്ന മോദി മൈതാനത്ത് ബിജെപിയുടെ റാലിയില്‍ പ്രസംഗിക്കും.

ജില്ലയിലെ 12 സ്ഥാനാര്‍ത്ഥികളും നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കുകൊള്ളും. പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം തന്നെ പൂര്‍ത്തിയായി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാക്രമീകരമണങ്ങളാണ് പാലക്കാട് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചരണത്തിനിറങ്ങും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ മത്സരിക്കുന്ന തമിഴ്‌നാട്ടിലെ ധാരാപുരത്ത് ഉച്ചക്ക് 12.50 നാണ് ആദ്യ പരിപാടി. വൈകീട്ട് 4.30ന് പുതുച്ചേരിയിലെ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തും.