HomeKeralaപത്മജ തൃശൂരിൻ്റെ എംഎൽഎ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ‌

പത്മജ തൃശൂരിൻ്റെ എംഎൽഎ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ‌

തൃശ്ശൂരിൻ്റെ പെരുമയായ പൂരത്തിനു വേണ്ടി പോരാടിയതിനു പത്മജ വേണുഗോപാലിനോട് കടപ്പെട്ടിരിക്കുന്നുവെന്നു തൃശൂർ പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റ് സതീഷ് മേനോൻ. തൃശൂർ പൂരത്തോടുള്ള സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തിൽ പ്രതിഷേധിച്ചു തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ പത്മജ  നടത്തിയ ധർണയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂരിൻ്റെ എം എൽ എ ആയി പത്മജ വേണുഗോപാൽ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമരത്തോടെയാണ് പൂരം പ്രദർശനത്തിൻ്റെ കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നു അതിവേഗം നടപടികൾ ഉണ്ടായത്. പത്മജ വേണുഗോപാൽ തൃശ്ശൂരിൻ്റെ പ്രതിനിധി ആയി വരുമെന്നും അവരുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്നും സതീഷ് മേനോൻ പറഞ്ഞു.

ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി വി ചന്ദ്രമോഹൻ പദ്മജയെ പൊന്നാട അണിയിച്ചു ധർണ അവസാനിപ്പിച്ചു. വർഷങ്ങളായി പൂരം പ്രദർശനം ചെയർമാനായി പ്രവർത്തിച്ച കെ കരുണാകരനെ ചന്ദ്രമോഹൻ അനുസ്മരിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. പാറമേക്കാവ് വൈസ് പ്രസിഡൻ്റ്‌ ഡോ. ബാലഗോപാൽ, അസി സെക്രട്ടറി കെ ബി ജയൻ, ബോർഡ് അംഗങ്ങളായ ശശിധരൻ, മാധവ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവരും തിരുവമ്പാടി ദേവസ്വം വൈസ് പ്രസിഡൻ്റ്‌ പി രാധാകൃഷ്ണൻ, എം ആർ മോഹൻ, എം ആർ ചന്ദ്രൻ എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു

ഡി സി സി പ്രസിഡൻ്റ്‌ എം പി. വിൻസൻ്റ്  പത്മജയെ പൊന്നാട അണിയിച്ചാണ് ധർണ ഉദ്ഘാടനം ചെയ്തത്. മന്ത്രി വി എസ് സുനിൽകുമാർ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നു എം പി വിൻസെൻ്റ് പറഞ്ഞു. പത്മജ ധർണ ഇരിക്കുന്ന വിവരം അറിഞ്ഞ് തട്ടിക്കൂട്ടിയതാണ് മന്ത്രിയുടെ യോഗം.  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ഇത് നടന്നത്. മതേതര ശക്തികളുടെ സംഗമ ഭൂമിയാണ് പൂരം എന്നും അതിനു വേണ്ടി എന്ത് വില കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു

ഐ പി പോൾ അധ്യക്ഷനായി.  ടി എം ശ്രീനിവാസ്,ഷാജി കോടങ്ങണ്ടത്ത്, യു ഡി എഫ് ചെയർമാൻ അനിൽ പോറ്റേക്കാട്ടു, ജോൺസൻ കാഞ്ഞിരത്തിങ്കൽ, ‌ കെ ഗിരീഷ്കുമാർ, ജോസ് താണിക്കൽ, കെ. രാമനാഥൻ, രവി താണിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Most Popular

Recent Comments