കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; അടിസ്ഥാനരഹിതമെന്ന് റെയില്‍വേ മന്ത്രി

0

കന്യാസ്ത്രീകള്‍ ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്ന ആരോപണം തള്ളി റെയില്‍വേ മന്ത്രി. സംഭവം വെറും ആരോപണം മാത്രമാണെന്നും മന്ത്രി പീയുഷ് ഗോയല്‍ വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ച് യാത്രക്കാര്‍ ആരാണെന്ന് മനസിലാക്കി അവരെ യാത്ര ചെയ്യാന്‍ അനുവദിച്ചു. എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നത് തെറ്റായ ആരോപണമാണെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.

ആരേയും രാജ്യത്ത് നിന്ന് പുറത്താക്കാനല്ല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് സിഎഎ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബിജെപി കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ രണ്ട് എഞ്ചിന്‍ ബലത്തില്‍ വികസനം മുന്നോട്ട് കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.