HomeKeralaതൃശൂര്‍ പൂരത്തിന് അനുമതി

തൃശൂര്‍ പൂരത്തിന് അനുമതി

തൃശൂര്‍ പൂരം ഈ വര്‍ഷം നടത്തുന്നതിന് അനുമതിയായി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനമായത്. പൂരത്തിന് ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകില്ല. സന്ദര്‍ശകര്‍ക്ക് എക്‌സിബിഷനിലും പങ്കെടുക്കാം.

എക്‌സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. എന്നാല്‍ ഇന്ന് വീണ്ടും ചേര്‍ന്ന യോഗത്തിലാണ് എക്‌സിബിഷന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയത്. തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളില്‍ നടന്ന പോലെ തന്നെ നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാറും നേരത്തേ അറിയിച്ചിരുന്നു.

Most Popular

Recent Comments