HomeKeralaഓശാന നാളിൽ വിശ്വാസികളോടൊപ്പം പത്മജ വേണുഗോപാൽ

ഓശാന നാളിൽ വിശ്വാസികളോടൊപ്പം പത്മജ വേണുഗോപാൽ

ജനത്തിൻ്റെ വിധിയെഴുത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കേ തൃശ്ശൂരിൻ്റെ പ്രിയ സ്ഥാനാർഥി പത്മജ വേണുഗോപാൽ ക്രൈസ്തവരുടെ പുണ്യദിനമായ ഓശാന ഞായറാഴ്ച ദേവാലയങ്ങളിൽ വിശ്വാസികളോടൊപ്പമാണ് ചെലവഴിച്ചത്. പള്ളികളിലെ പ്രാർഥനകളിലും പത്മജ പങ്കെടുത്തു.

മഡോണ നഗർ സെൻ്റ് മേരീസ്‌ ചർച്ച്, നെല്ലിക്കുന്ന് ഹോളി ഫാമിലി സേവ സദൻ, മരിയപുരം സെൻറ് ജോൺ ബോസ്കോ ചർച്ച്, കുട്ടനെല്ലൂർ സെൻ്റ് ജൂഡ് ലാറ്റിൻ ചർച്ച്, നെല്ലിക്കുന്ന് റെഹോബൊത് അഗതി മന്ദിരം, പടവരാട് സെൻ്റ് തോമസ് ചർച്ച്, പടവരാട് സെൻ്റ് റീത്താസ് കോൺവെൻ്റ് , നടത്തറ മാർ നർസായി ചർച്ച് എന്നീ ദേവാലയങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്തു.  മരിയാപുരം ദേവാലയത്തിൽ ഓശാനയുടെ പ്രതീകമായ കുരുത്തോല നൽകിയാണ് പ്രിയ സ്ഥാനാർഥിയെ വിശ്വാസികൾ സ്വീകരിച്ചത്.

മണ്ഡലത്തിലെ എല്ലാവരുടെ മുന്നിലേയ്ക്കും പ്രിയപ്പെട്ട പത്മേച്ചിയായി എത്തുമ്പോൾ അവർക്കു പറയാനുള്ളത് ഒന്ന് മാത്രം, പരാജയപ്പെട്ടിട്ടും ഞാൻ കൂടെ ഉണ്ടായിരുന്നു. ഇനിയും കൂടെ ഉണ്ടാവും. ലീഡറുടെ മകളോട് ലീഡേറോട് ഉണ്ടായിരുന്ന അതേ സ്നേഹമാണ് തൃശൂരിൽ ഉള്ളവർക്ക്.

Most Popular

Recent Comments