കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കേരളത്തില്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിൻ്റെ മുഖം രക്ഷിക്കാന്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിടിയിലായതിൻ്റെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.
ബംഗാളിലും അസമിലും സമാധാനപരമായ തിരഞ്ഞെടുപ്പാണ് നടന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 30ല്‍ 26 സീറ്റും എന്‍ഡിഎ സഖ്യം നേടും. വോട്ടിംഗ് ശതമാനം ജനങ്ങളുടെ ആവേശത്തിൻ്റെ സൂചനയാണ്. ബംഗാളില്‍ 200ലധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ എത്തും. അസമിലും അധികാരത്തില്‍ എത്തും. ബിജെപിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നും അമിത് ഷാ പറഞ്ഞു.