പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിന്മേൽ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ടിവി സുഭാഷാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്.
അനാഥ മന്ദിരങ്ങളും വൃദ്ധസദനത്തിലും കൊടിയ വാക്സിൻ നേരിട്ടെത്തിക്കുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചടട ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നു മുൻകൂർ അനുമതി വാങ്ങിയാണോ പ്രസ്താവന നടത്തിയിട്ടുള്ളതെന്ന് വിശദീകരിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രേഖാമൂലം 48 മണിക്കൂറിനുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.