ബാലുശ്ശേരിയില്‍ ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മത്സരിക്കുമെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ ഇല്ലാതാക്കി കൊണ്ടാണ് ധര്‍മജനെ ബാലുശ്ശേരിയില്‍ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പുറമേ ധര്‍മജന്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. മണ്ഡലത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരേയും നടന്‍ സന്ദര്‍ശിച്ചിരുന്നു.
ബാലുശ്ശേരിയോട് പേത്യേക സ്‌നേഹമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ സമര വേദികളില്‍ ഉദ്ഘാടകനായി ധര്‍മജന്‍ എത്തിയിരുന്നു. ധര്‍മജനിലൂടെ ബാലുശ്ശേരി പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. എന്നാല്‍ ധര്‍മജന് ബാലുശ്ശേരിയില്‍ സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ദളിത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് കോണ്‍ഗ്രസ് ധര്‍മജനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനായി നിര്‍ത്തിയത്. അതിനിടെ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ധര്‍മജന്‍ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കിയ ഐശ്വര്യ കേരള യാത്രയിലും ധര്‍മജന്‍ ബോള്‍ഗാട്ടി പങ്കെടുത്തിരുന്നു. വേദിയില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് കൊണ്ടുള്ള ധര്‍മജന്റെ പ്രസംഗം വൈറലായിരുന്നു.
എന്നാല്‍ 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്‌സരിക്കുക. 86 സീറ്റുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചു. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി മണ്ഡലങ്ങളിലെ സ്്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.