ദൈവത്തിനും ജനങ്ങള്‍ക്കും ദേശത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സന്നദ്ധ: മുസ്ലിം ലീഗ് വനിത സ്ഥാനാര്‍ത്ഥി

0

ദൈവത്തിന് നന്ദി, ദേശത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധയാണെന്ന് കോഴിക്കോട് സൗത്തിലെ മുസ്ലിം ലീഗ് സ്ഥനാര്‍ത്ഥി നൂര്‍ബിന റഷീദ്. മൂന്ന് പതിറ്റാണ്ടിലധികമായി പാര്‍ട്ടിക്ക് വേണ്ടിയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതായും കര്‍മ്മം ചെയ്യൂ, ഫലം തരേണ്ടത് മുകളില്‍ നിന്നുള്ള ആളാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും വ്യക്തമാക്കി നൂര്‍ബിന റഷീദ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പ്രതകിരണമാണ് നൂര്‍ബിനയുടേത്. വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിത കമ്മീഷനംഗവുമാണ് ലീഗ് സ്ഥാനാര്‍ത്ഥി കൂടിയായ അഡ്വ നൂര്‍ബിന റഷീദ്.

സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു, വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തഹ്ലിയ എന്നിവരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് അഡ്വ നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്തിലെ സ്ഥാനാര്‍ത്ഥിത്വം തന്റെ കൈകള്‍ക്കുള്ളിലാക്കിയത്.

മുസ്ലിം ലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ 1996ലാണ് ലീഗിന്റെ വനിത സ്ഥാനാര്‍ത്ഥി ആദ്യമായും അവസാനമായും നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചത്. കോഴിക്കോട് 2ല്‍ മത്സരിച്ച വനിത ലീഗ് നേതാവ് ഖമറുന്നീസ സിപിഎമ്മിനുവേണ്ടി മത്സരിച്ച എളമരം കരീമിനോട് 8766 വോട്ടുകള്‍ക്കാണ് പരാജിതയായത്.