നേമം നിയമസഭ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന് സൂചന. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ മത്സരിക്കണമെന്നായിരുന്നു സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.
ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. ഇത് കേരളത്തില്‍ ഉടനീളം ഇത് പ്രതിഫലിപ്പിക്കുമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് പറയുന്നത്. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ പൂര്‍ണ സമ്മതം ഇതുവരെയും അറിയിച്ചിട്ടില്ല.
എന്നാല്‍ നേമത്തില്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചത്. നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് കൈകൊള്ളുന്നത്. കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും അംഗീകാരം കിട്ടുന്ന പട്ടികയാകും പുറത്തിറക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതെസമയം അമ്പത് വര്‍ഷമായി താന്‍ മത്സരിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നെ എങ്ങനെയാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.