പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോജി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ അമ്മ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും വാക്‌സിനെടുക്കാന്‍ യോഗ്യരായ ആളുകള്‍ ചുറ്റുമുണ്ടെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും സഹായിക്കണമെന്നും താന്‍ ആവശ്യപ്പെടുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. അതെസമയം അമ്മക്ക് ഏത്് വാക്‌സിനാണ് എടുത്തതെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചിട്ടില്ല.
പ്രധാനമന്ത്രിയും കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. ഈ മാസം ഒന്നിന് എയിംസില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി കൊവിഡ് വാക്‌സിന്‍ എടുത്തത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്ത ശേഷം മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത ഘട്ടത്തില്‍ 50 വയസിനു മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആദ്യ ഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തത്.
കൊവിഡ് വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കുമാണ് ആദ്യ ഘട്ട വാക്‌സിനേഷന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും അസുഖ ബാധിതരായ 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്തത്. മൂന്നാം ഘട്ടത്തില്‍ അമ്പതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.