മാറ്റങ്ങളില്ലാതെ മദ്യനയം; ഡ്രൈ ഡേ തുടരും

0

കരട് മദ്യനയത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. നിലവിലെ മദ്യനയത്തില്‍ നിന്ന് കാതലായ മാറ്റമില്ലാത്ത മദ്യനയമാണ് കരടില്‍ ഉള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മദ്യനയം നിലവില്‍വരും. അബ്കാരി ഫീസുകള്‍ കൂട്ടിയെങ്കിലും ഡ്രൈഡേ ഒഴിവാക്കിയിട്ടില്ല. അതുപോലെ സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്നതിലും തീരുമാനമായില്ല.

അടുത്തു തന്നെ തെരഞ്ഞെടുപ്പുകള്‍ വരുന്ന സാഹചര്യത്തില്‍ വീട്ടമ്മമാരുടെ എതിര്‍പ്പ് വിളിച്ചുവരുത്തും എന്ന ചിന്തയിലാണ് തത്ക്കാലം പബ്ബുകളും മറ്റും വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയത്. ഡ്രൈഡേ ഒഴിവാക്കുന്നതും വന്‍ എതിര്‍പ്പിനിടയാക്കും എന്നും ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചില്ലെങ്കില്‍ അത് ആത്മഹത്യാപരമാകും എന്ന് സിപിഎമ്മിന് അറിയാം. അതുകൊണ്ട് തന്നെ ജയത്തിനായി തന്നെ മുഗണന നല്‍കണമെന്നാണ് സിപിഎമ്മും എല്‍ഡിഎഫും നല്‍കുന്ന നിര്‍ദേശം.