ആദ്യഘട്ടം വിജയിച്ചതിന് പിന്നാലെ രാജ്യം കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. നാളെ മുതല്‍ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
45 വയസ്സിന് മുകളില്‍ പ്രായമുള്ള രോഗബാധിതര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കുമാണ് കുത്തിവെയ്പ് നടത്തുക. വാക്‌സിനേഷന്റെ പുതിയ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കുമെന്നാണ് കരുതുന്നത്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് വില 250 രൂപയായിരിക്കും.
ആരോഗ്യസേതു, കോ വിന്‍ ആപ്പിലൂടെ സ്വന്തമായി വാക്‌സിനേഷന് പേര് രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ കേന്ദ്രവും സമയവും ഇതിലൂടെ നിശ്ചയിക്കാം. വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെന്നും പേര് രജിസ്റ്റര്‍ ചെയ്യാനാകും. ആശ വര്‍ക്കര്‍, രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനെയും രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തിരിച്ചറിയല്‍ രേഖയുമായാണ് കുത്തിവെയ്പിന് എത്തേണ്ടത്.