നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായുള്ള സര്‍ക്കാരിൻ്റെ നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും. മന്ത്രി എകെ ബാലനുമായി ചര്‍ച്ച നടത്താനാണ് തീരുമാനമായത്. ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ.
എന്നാല്‍ ചര്‍ച്ചയുടെ ഗതിക്കനുസരിച്ച് സമരത്തില്‍ തുടര്‍ നടപടിയെടുക്കാനാണ് ഉദ്യാഗാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് കൈക്കൊള്ളാനാകുന്ന നിലപാടാകും സ്വീകരിക്കുക. എന്നാല്‍ പിഎസ്‌സി വഴി നിയമനം ലഭിച്ചവരുടെ കണക്ക് നിരത്തി പ്രതിരോധിക്കാന്‍ ഡിവൈഎഫ്‌ഐ നടത്തുന്ന യുവസംഗമവും ഇന്ന് തിരുവനന്തപുരത്ത് നടക്കും.