ഒറ്റക്ക് മത്സരിക്കാനൊരുങ്ങി പിസി ജോര്‍ജ്

0

യുഡിഎഫ് പ്രവേശനം അടഞ്ഞതോടെ പൂഞ്ഞാറില്‍ ജനപക്ഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പിസി ജോര്‍ജ് മത്സരത്തിനിറങ്ങുന്നു.
ഉമ്മന്‍ചണ്ടിക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ത്തിയാണ് പിസി ജോര്‍ജ് വീണ്ടും പൂഞ്ഞാറില്‍ മത്സരത്തിനിറങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും ഒരു പക്ഷത്തിന്റെ ഭാഗമാകാന്‍ പിസി ജോര്‍ജും ജനപക്ഷവും ശ്രമങ്ങള്‍ നടത്തിയിരുന്നു.

യുഡിഎഫ് തന്നെയായിരുന്നു പ്രധാന ലക്ഷ്യമെങ്കിലും ഇത് സാധ്യമാകാതെ വന്നതോടെയാണ് ഒറ്റക്ക് തന്നെ മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. യുഡിഎഫ് പ്രവേശനത്തിന് വിലങ്ങുതടിയായ ഉമ്മന്‍ ചാണ്ടിയേയും കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തുകയും പിസി ജോര്‍ജ് ചെയ്തു.

ഒറ്റക്ക് മത്സരിക്കുമെന്ന് പറയുമ്പോഴും ആര് പിന്തുണ നല്‍കാന്‍ തയ്യാറായാലും അത് സ്വീകരിക്കാന്‍ പിസി ജോര്‍ജ് തയ്യാറാണ്. ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് ലൗജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ജോര്‍ജിന്റെ പ്രചരണം മുഴുവനും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ചുവരെഴുത്ത് അടക്കമുള്ള പ്രചരണ പരിപാടികളും തുടങ്ങി.