HomeIndiaസംസ്ഥാനത്ത് ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മെയ് രണ്ടിന്

സംസ്ഥാനത്ത് ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മെയ് രണ്ടിന്

കേരളത്തില്‍ അസംബ്ലി തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് ഒറ്റഘട്ടമായി നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. മലപ്പുറം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

മാര്‍ച്ച് 12ന് സംസ്ഥാനത്തെ വിജഞാപനം ഉണ്ടാകും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം 19നാണ്. 20ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 22നാണ്.

ആസമില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് രണ്ടിന്് തന്നെയാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനാണ്. അവിടെയും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

കേരളം ഉള്‍പ്പെടെ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഒരു മണ്ഡലത്തില്‍ ചെലവാക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപയെന്നും കമ്മീഷന്‍.

 

 

Most Popular

Recent Comments