കേരള യാത്ര സമാപനം ഇന്ന്

0

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്ര സമാപനം ഇന്ന്. തിരുവനന്തപുരം ശംഖുമുഖത്ത് വൈകീട്ട് നടക്കുന്ന സമാപന പരിപാടിയില്‍ രാഹുല്‍ ഗാന്ധി എംപി പങ്കെടുക്കും.

കാസര്‍കോട് നിന്ന് ആരംഭിച്ച ഐശ്വര്യ കേരള യാത്ര യുഡിഎഫിന് വലിയ ഊര്‍ജമാണ് നല്‍കിയത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ രമേശ് ചെന്നിത്തലക്ക് കഴിഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഇപ്പോഴും സര്‍ക്കാരിനെ വരിഞ്ഞുമുറുക്കുകയാണ്.

ശബരിമല വിഷയവും യാത്രയില്‍ ഉയര്‍ന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം ഉയര്‍ത്തിയത്. ഇതിലും സര്‍ക്കാര്‍ പ്രതിരോധത്തിലായി. വീണ്ടും ശബരിമല വിഷയം ഉയര്‍ന്നുവരാതിരിക്കാന്‍ സര്‍ക്കാരും സിപിഎമ്മും ഏറെ പാടുപെടുകയാണ്. പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരം കൂടുതല്‍ ശക്തമാക്കാനും പ്തിപക്ഷ നേതാവിന് കഴിഞ്ഞു.

മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം, നടന്മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ഇടവേള ബാബു തുടങ്ങി നിരവധി പേരാണ് യാത്രയില്‍ കോണ്‍ഗ്രസില്‍ എത്തിയത്.