HomeKeralaഐശ്ര്യ കേരള യാത്ര ഇന്ന് സമാപിക്കും

ഐശ്ര്യ കേരള യാത്ര ഇന്ന് സമാപിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. നഗരിയില്‍ പതിനായിരങ്ങളെ അണിനിരത്തി കൊണ്ട് നടക്കുന്ന റാലിയോട് കൂടിയാണ് സമാപനം. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

23 ദിവസങ്ങള്‍ കൊണ്ട് 140 നിയമസഭ മണ്ഡലങ്ങളിലെത്തി രാഷ്ട്രീയ വിശദീകരണം നടത്തിയാണ് യാത്ര സമാപിക്കുക. കോണ്‍ഗ്രസില്‍ ഐക്യത്തിന്റെ സന്ദേശം നല്‍കി ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നാണ് യാത്ര മുന്നോട്ട് നീങ്ങിയത്. യുഡിഎഫിലെ ഓരോ ഘടകകക്ഷികളേയും വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പ് ജയം എന്ന ലക്ഷ്യത്തോട് കൂടി മാത്രമായിരുന്നു യാത്രപക്കുണ്ടായിരുന്നത്.

മാണി സി കാപ്പനെ ഇടതുമുന്നണിയില്‍ നിന്ന് യുഡിഎഫിലേക്ക് എത്തിച്ച് മധ്യ കേരളത്തില്‍ യാത്രയെ ആവേശമാക്കാനും കഴിഞ്ഞിട്ടുണ്ട്. കൊല്ലത്തെത്തിയതോടെ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അഴിമതി ആരോപണം അഴിച്ചുവിട്ട് രാഷ്ട്രീയ കേരളത്തെ യാത്ര വീണ്ടും സജീവമാക്കി. ഉദ്യോഗാര്‍ത്ഥികളുടെ സമരവും ജാഥയിലുടനീളം മുന്നില്‍ നിര്‍ത്തിയാണ് യാത്ര ഇന്ന് ശംഖുമുഖം തീരത്തെത്തുക.

രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ എഐസിയം സി ജനറല്‍ സെക്രട്ടറിമാരും യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി ഉണ്ടാകും. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി യുഡിഎഫ് കൂതുതല്‍ കളത്തില്‍ നിറയുകയാണ്.

Most Popular

Recent Comments