HomeKeralaസര്‍ക്കാരിനെതിരെ യുവാക്കള്‍ നിരാഹാര സമരം ആരംഭിച്ചു

സര്‍ക്കാരിനെതിരെ യുവാക്കള്‍ നിരാഹാര സമരം ആരംഭിച്ചു

പിന്‍വാതില്‍ നിയമനത്തിനും പിഎസ് സി നിയമനം നടത്താത്തതിനും എതിരായ സമരം കൂടുതല്‍ ശക്തമാക്കി ഉദ്യോഗാര്‍ഥികള്‍. സെക്രട്ടറിയറ്റിന് മുന്നില്‍ സഹനസമരം നടത്തിയിരുന്ന യുവജനങ്ങള്‍ നിരാഹാര സമരം ആരംഭിച്ചു.

സര്‍ക്കാരിന് വേണ്ടി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥര്‍ പിന്നീട് ഒ്ന്നും അറിയിച്ചില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. രാവിലെ മന്ത്രി കടകംപള്ളിയെ കണ്ടപ്പോള്‍ തങ്ങളെ അവഹേളിച്ചെന്ന് സമര സമിതി നേതാവായ ലയ പറഞ്ഞു. ഇതോടെയാണ് സര്‍ക്കാരിന്റെ നിലപാട് മനസ്സിലായതെന്ന് അവര്‍ പറഞ്ഞു.

ഇനി സഹന സമരം കൊണ്ട് കാര്യമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാനായി മരണം വരെ നിരാഹാര സമരം നടത്തുകയാണെന്നും സമരസമിതി അറിയിച്ചു. നിരവധി പേരാണ് നിരാഹാര സമരം നടത്തുന്നത്. അതിനിടെ ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അതി ക്രൂരമായി ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു.

Most Popular

Recent Comments