HomeKeralaഷാഫിയേയും ശബരീനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി

ഷാഫിയേയും ശബരീനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി

പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച്  നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനേയും കെഎസ് ശബരീനാഥനേയും ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് പൊലീസ് എംഎൽഎമാരെ മാറ്റിയത്.

പിന്‍വാതില്‍ നിയമത്തില്‍ പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഷാഫി പറമ്പിലും ശബരീനാഥും നിരാഹാര സമരം നടത്തിയത്.  പകരം യൂത്ത് കോണ്‍ഗ്രസിൻ്റെ മൂന്ന് സംസ്ഥാന നേതാക്കള്‍ നിരാഹാരം സമരം ആരംഭിച്ചു. റിജില്‍ മാക്കുറ്റി, നുസൂര്‍, റിയാസ് എന്നിവരാണ് നിരാഹാര സമരം തുടങ്ങിയത്.

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിൻ്റെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് റദ്ദാക്കണം, പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സമരം നടത്തുന്നത്. കഴിഞ്ഞ 9 ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു രണ്ട് എംഎല്‍എമാരും. എന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറാകുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

എംഎല്‍എമാരുടെ ജീവൻ്റെ വില മുഖ്യമന്ത്രി മനസിലാക്കിയില്ലെന്നും സ്പീക്കര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും സര്‍ക്കാരിനെ കുറ്റപ്പെടുത്തി. മന്ത്രിമാരെ വിട്ട് ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്നും മെഡിക്കല്‍ സംഘത്തെ അയച്ചില്ലെന്നും നേതാക്കൾ പറഞ്ഞു.

Most Popular

Recent Comments