ദാദ്ര നാഗര്‍ ഹവേലി എംപിയായ മോഹന്‍ ദേല്‍കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മോഹന്‍ ദേല്‍കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ കുറിപ്പ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി. മരണത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
ദാദ്ര നാഗര്‍ ഹവേലി നിന്നുള്ള സ്വതന്ത്ര എംപിയായിരുന്നു അദ്ദേഹം. ഹവേലിയിലെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ദേല്‍ക്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും 2019ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയുമായിരുന്നു. ഏഴാം തവണയാണ് അദ്ദേഹം എംപിയാകുന്നത്.
സില്‍വാസയിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് ദേല്‍ക്കര്‍. ദാദ്ര, നാഗര്‍ ഹവേലി എംപി മോഹന്‍ ദേല്‍ക്കറിന്റെ മരണം കടുത്ത ഞെട്ടലുളവാക്കുന്നുവെന്ന് ദാദ്ര നാഗര്‍ ഹവേലി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഫത്തേസിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.