ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ബിഎംഎസ് മാര്‍ച്ച്

0

ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് സാധാരണക്കാര്‍ ആശ്രയിക്കുന്ന ഓട്ടോറിക്ഷ, ടാക്‌സി, ബസ് എന്നിവ നിരത്തില്‍ ഇറക്കാന്‍ സാധിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരായാലും കേരള സര്‍ക്കാരായാലും അടിയന്തരമായി നികുതി കുറക്കണമെന്നുമാണ് ബിഎംഎസിന്റെ ആവശ്യം.

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണ് തുറപ്പിക്കാനാണ് തങ്ങളുടെ സമരമെന്നും മാര്‍ച്ചില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ മോട്ടോര്‍ തൊഴിലാളികള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവ സബ്‌സിഡി നിരക്കില്‍ നല്‍കണമെന്നും അവര്‍ അറിയിച്ചു.