ആത്മനിര്‍ഭര്‍ ഭാരതത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാം: മോദി

0

ആത്മനിര്‍ഭര്‍ ഭാരത് ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാല്‍ ആത്മനിര്‍ഭര്‍ ഭാരതത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാം. കൊച്ചിയില്‍ 6100 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

സ്വയം പര്യാപ്തതയിലേക്കുള്ള ചവിട്ടു പടിയാണ് ആത്മനിര്‍ഭര്‍ ഭാരത്. അടിസ്ഥാന സൗകര്യ വികസനം എന്നാല്‍ റോഡുകള്‍ നിര്‍മിക്കല്‍ മാത്രമല്ല. വരും തലമുറയെ ലക്ഷ്യം വെച്ചുള്ള അടിസ്ഥാന സൗകര്യ വികസനമാണ് നാം ലക്ഷ്യമിടുന്നത്. തുറമുഖ വികസനവും തീരദേശ വികസനവും സമുദ്ര സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. ഈ മേഖലയുടെ വികസനം കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ കോടിക്കണക്കിന് രൂപയാണ് ഈ മേഖലയ്ക്കായി ചെലവഴിക്കുന്നത്. കൊച്ചി മെട്രോ പോലുള്ളവയുടെ വികസനം ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്.

വന്ദേ ഭാരത് മിഷന്‍ വഴി കോവിഡ് കാലത്ത് 50 ലക്ഷത്തില്‍ അധികം പേരെ രാജ്യത്തെത്തിക്കാനായി. ഇവരില്‍ വലിയ വിഭാഗം മലയാളികളാണ്. ഗള്‍ഫിലെ ജയിലില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കഴിഞ്ഞു. ഇവര്‍ക്കായി ശബ്ദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗള്‍ഫിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ എന്നുമുണ്ടാകും എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.