ഒടുവില്‍ മാണി സി കാപ്പന്‍ പ്രഖ്യാപിച്ചു. താന്‍ എല്‍ഡിഎഫ് വിട്ടു. ഇനി യുഡിഎഫിൻ്റെ ഭാഗം.
യുഡിഎഫില്‍ ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. എന്‍സിപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം വൈകീട്ട് വരാനിരിക്കെയാണ് കാപ്പന്റെ പ്രഖ്യാപനം. യുഡിഎഫിന്റെ ഘടക കക്ഷിയായി രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്രയില്‍ പങ്കെടുക്കുമെന്ന് കാപ്പന്‍ പറഞ്ഞു.
കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനം അനുകൂലമല്ലെങ്കിലും എംഎല്‍എ സ്ഥാനം രാജിവെക്കില്ല. പുതിയ പാര്‍ടി തീരുമാനം ഇപ്പോള്‍ ഇല്ല. പാലായിലെ ജനങ്ങള്‍ തൻ്റെ ഒപ്പം ഉണ്ടാകും. ഏഴ് ജില്ലാ പ്രസിഡണ്ടുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും 9 സംസ്ഥാന ഭാരവാഹികളും ഒപ്പമുണ്ട്. ഇവരെല്ലാം നാളെ മുതല്‍ ഐശ്വര്യ യാത്രയില്‍ പങ്കെടുക്കും.