അവിനാശി വാഹനാപകടം: പ്രധാനമന്ത്രി അനുശോചിച്ചു

0

കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍കുറിച്ചു. പരിക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നരേന്ദ്രമോദി അറിയിച്ചു.

കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിക്കുകയും 20ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.