സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന് നേര്‍ബുദ്ധി വന്നത് ഇപ്പോഴാണെന്ന് കെ സുധാകരന്‍. വൈരുദ്ധ്യാത്മക ബൗദ്ധികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും വിശ്വാസികളെ അംഗീകരിച്ചെ മുന്നോട്ട് പോകാനാവൂ എന്നും അംഗീകരിച്ചത് അതുകൊണ്ടാണ്.
ഇതുവരെ പറഞ്ഞതെല്ലാം തെറ്റായിരുന്നു എന്ന തുറന്നു സമ്മതിക്കലാണ് എം വി ഗോവിന്ദൻ്റെ വാക്കുകള്‍. പാര്‍ടി ക്ലാസുകള്‍ നടത്തുന്ന ആള്‍ക്കുണ്ടായ തിരിച്ചറിവാണ് ഇവിടെ വെളിച്ചത്തായത്. ഇനി പാവപ്പെട്ട തൊഴിലാളികളോട് മാപ്പ് പറയാന്‍ തയ്യാറാകണം.
ശബരിമല കരട് യുഡിഎഫ് പുറത്തിറക്കിയത് പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ്. ശബരിമലക്ക് അനുകൂലമായി കോണ്‍ഗ്രസിനകത്ത് ആദ്യമായി പറഞ്ഞതും താനാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.