സിപിഎം സമ്പന്ന-ബൂര്‍ഷ്വ പാര്‍ടി

0

സിപിഎമ്മിനെ കമ്യൂണിസ്റ്റ് പാര്‍ടിയെന്ന് വിളിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമ്പന്ന-ബൂര്‍ഷ്വാ പാര്‍ടിയായി സിപിഎം മാറി.

വൈരുദ്ധ്യാത്മക ബൗദ്ധിക വാദത്തിന് പ്രസക്തിയില്ലെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍ പറയുന്നു. കമ്മ്യൂണിസത്തെ സിപിഎം ചവറ്റു കൊട്ടയില്‍ എറിഞ്ഞതാണ്. കേരളത്തിലെ സിപിഎമ്മും കമ്മ്യൂണിസ്റ്റ് പാര്‍ടിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.