എഐസിസി സെക്രട്ടറി പി വി മോഹനനുമായി ചലച്ചിത്ര നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കൂടിക്കാഴ്ച നടത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായെന്ന് ധര്‍മജന്‍ അറിയിച്ചു. ഐശ്വര്യ കേരളയാത്രക്ക് ശേഷം അന്തിമ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കലാകാരന്‍മാരില്‍ ഞാന്‍ കോണ്‍ഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് പേരെയുള്ളു. കോണ്‍ഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് എടുക്കുന്നതു പോലെയാണ് പലർക്കും. പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ത്ഥിയാവാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ധര്‍മജന്‍ വ്യക്തമാക്കി.