HomeIndiaഡല്‍ഹി സ്‌ഫോടന പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത നിര്‍ദ്ദേശം

ഡല്‍ഹി സ്‌ഫോടന പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത നിര്‍ദ്ദേശം

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ശക്തമായ ജാഗ്രത നിര്‍ദ്ദേശം. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പടെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. സുരക്ഷ ശക്തമാക്കാന്‍ വേണ്ട നടപടികള്‍ കൈകൊണ്ടതായി സിഐഎസ്എഫ് അറിയിച്ചു.

സെന്‍ട്രല്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി കെട്ടിടത്തിന് 50 കിലോമീറ്റര്‍ അകലെയുള്ള നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ അഞ്ചു കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചു. അബ്ദുള്‍ കലാം റോഡ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിട്ടുണ്ട്. സൈനികരുടെ ബീറ്റിങ് ദി റിട്രീറ്റ് ചടങ്്ങ് നടക്കുന്ന വിജയ ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന സ്ഥലം. ഏറെ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമാണിത്.

Most Popular

Recent Comments