സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ജോലി നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കായി നവസംരംഭവുമായി പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ജില്ലാ കമ്മിറ്റി സഹായം നല്‍കുക. സ്റ്റാര്‍ട്ടപ് അപ് മിഷനുമായി സഹകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
എങ്ങനെ സ്റ്റാര്‍ട്ടപ് തുടങ്ങാം, idea എങ്ങനെ പ്രായോഗികമാക്കാം, അത് എങ്ങനെ പ്രോഡക്റ്റ് ആക്കാം, എങ്ങനെ sell ചെയ്യാം, എന്താണ് പ്രായോഗിക വഴി, നടപടി ക്രമങ്ങള്‍ എന്തെല്ലാം, എങ്ങനെ ഫണ്ട് സമാഹരിക്കാം തുടങ്ങിയ കാര്യങ്ങള്‍ സ്റ്റാര്‍ട്ടപ് മിഷന്‍ പറഞ്ഞു തരും. താല്പര്യമുള്ളവര്‍ kuwjtvm@gmail.com എന്ന mail id യിലോ 9447154204, 9446878338 എന്നീ വാട്‌സ് ആപ് നമ്പറിലോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത് എന്നിവർ അറിയിച്ചു. ആദ്യം പേരു തരുന്ന 30 പേരെയായിരിക്കും ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ഒരു ഘട്ടംകൊണ്ട് അവസാനിക്കുന്നതല്ല ഈ ഉദ്യമം . പദ്ധതി വിജയിച്ചാല്‍ ഇത് സംസ്ഥാന വ്യാപകമാക്കാനും കേസരി മെമ്മൊറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റ് മുന്നോട്ടുവരുമെന്നും ഇരുവരും പറഞ്ഞു.