HomeKeralaകര്‍ഷകരുടെ ക്ഷമ പരീക്ഷിക്കരുത്: ഉമ്മന്‍ ചാണ്ടി

കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കരുത്: ഉമ്മന്‍ ചാണ്ടി

കര്‍ഷക സമരം ഇനിയും ഒത്തുതീര്‍പ്പായില്ലെങ്കില്‍ അത് തീക്കളിയാകുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടുമാസമായി തെരുവില്‍ മഞ്ഞും മഴയും വെയിലും സഹിച്ച് സമരം ചെയ്യുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. അവരുടെ ആവശ്യങ്ങളെ അവഗണിക്കുന്നത് രാജ്യത്തോട് കാണിക്കുന്ന വഞ്ചനയാണ്. അന്നമൂട്ടുന്ന കരങ്ങളാണ് കര്‍ഷകരുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷകരെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നും കരുതരുത്. കര്‍ഷകര്‍ക്കൊപ്പം രാജ്യവും കോണ്‍ഗ്രസും ശക്തമായി തന്നെ കൂടെയുണ്ട. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ മടിക്കുന്തോറും കോര്‍പറേറ്റുകള്‍ക്കുള്ള കരിനിയമമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.
റിപ്പബ്ലിക് ദിനത്തില്‍ കവചിത വാഹനങ്ങളേക്കാള്‍ ശ്രദ്ധേയമായത് കര്‍ഷകരുടെ ട്രാക്ടറാണെന്നത് കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Most Popular

Recent Comments