HomeKeralaഇരിങ്ങാലക്കുടയിൽ യുഡിഎഫിൽ തർക്കം, എം എസ് അനിൽകുമാറിനായി കോൺഗ്രസ്

ഇരിങ്ങാലക്കുടയിൽ യുഡിഎഫിൽ തർക്കം, എം എസ് അനിൽകുമാറിനായി കോൺഗ്രസ്

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ യുഡിഎഫിൽ തർക്കം മുറുകുന്നു

ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കണം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിൽ ഉറച്ചു നിൽകുകയാണ് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും.

മണ്ഡലത്തിൽ ആകെ അയ്യായിരത്തിൽ താഴെ മാത്രം വോട്ടുകളാണ് കേരള കോൺഗ്രസിന് ഉള്ളതെന്നും ഇപ്പോൾ ജോസ് കെ മാണി വിഭാഗം ഇല്ലാത്ത സാഹചര്യത്തിൽ അതുപോലും ഇല്ലെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രധാന ആരോപണം. കേരള കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ട് മാത്രമാണ്. അതുകൊണ്ട് തന്നെ ഇക്കുറി കോൺഗ്രസ് വോട്ടിൽ വേരൊരാളും വജയിക്കാൻ അനുവദിക്കില്ല.

കഴിഞ്ഞ തവണ തോമസ് ഉണ്ണിയാടൻ മത്സരിച്ച് തോറ്റത് കോൺഗ്രസ് എതിർപ്പു കൂടി ഉണ്ടായിരുന്നതു കൊണ്ടാണ്. ഇക്കുറി അതിനേക്കാൾ ശക്തമായ വികാരമാണ് സാധാരണക്കാരായ വോട്ടർമാരിൽ ഉള്ളതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കഴിയാതിരുന്നതിൻ്റെ പ്രധാന കാരണം കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം കൂടിയാണ്. കൂടാതെ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ഈ അകൽച്ച വീണ്ടും കൂടി. രണ്ട് സീറ്റുള്ള കേരളകോൺഗ്രസ്  കോൺഗ്രസിനെ ബ്ലാക്ക്മെയിൽ നടത്തി വൈസ് ചെയർമാൻ സ്ഥാനം തട്ടിയെടുത്തു എന്നാണ് ആരോപണം.

നിലവിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ എം എസ് അനിൽകുമാറിനെ സ്ഥാനാർഥിയാക്കണം എന്നാണ് കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക നേതാക്കളും ആവശ്യപ്പെടുന്നത്. പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടുള്ള തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അവർ. വലിയ സൌഹൃദ വലയവും പ്രവർത്തന പാരമ്പര്യവും ഉള്ള നേതാവാണ് എം എസ് അനിൽകുമാർ.  ഗ്രൂപ്പ് വ്യത്യാസം പോലും മറന്നാണ് ഈ ആവശ്യം ഉയരുന്നത്. പ്രമുഖ സഹകാരി, റെഡ് ക്രോസ്, ഗാന്ധിഭവൻ പ്രവർത്തനവും നേതൃത്വവും എന്നീ നിലകളിൽ ശക്തമായ പ്രവർത്തനമാണ് അനിൽകുമാർ നടത്തുന്നത്. മണ്ഡലത്തിൽ മുഖവുര വേണ്ടാത്ത അനിൽകുമാർ മത്സരിച്ചാൽ വിജയം ഉറപ്പാണ്.

നാട്ടിലെ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ നൽകാൻ ആരംഭിച്ച ഐടി പാർക്ക്, വീട്ടമ്മമാർക്കുള്ള തൊഴിൽ പദ്ധതി, വിദ്യാർഥികളിലെ മിടുക്കരെ കണ്ടെത്താനുള്ള പ്രവർത്തനം തുടങ്ങി മണ്ഡലത്തിൽ ആകെ നിറസാന്നിധ്യമാണ് എം എസ് അനിൽകുമാർ എന്ന് എതിരാളികളും സമ്മതിക്കും. കൂടാതെ മണ്ഡലത്തിൽ 37 ശതമാനത്തിൽ അധികമുള്ള പ്രമുഖ സമുദായത്തിൽ നിന്നുള്ള വ്യക്തി എന്ന പരിഗണനയും വിജയം ഉറപ്പിക്കും. നിരപരാധി ആയിരുന്നിട്ടും ഒരു കൊലക്കേസിൽ പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ട അനിൽകുമാറിനോട് വൈകാരികമായ അടുപ്പമാണ് സാധാരണക്കാരായ പ്രവർത്തകർക്കുള്ളത്. ഇതെല്ലാം മറികടന്ന് മറ്റൊരാളെ സ്ഥാനാർഥിയാക്കിയാൽ അംഗീകരിക്കില്ലെന്നും പ്രവർത്തകർ തീരുമാനിക്കുന്നു.

ക്രിസ്ത്യൻ സമുദായത്തിൻ്റെ പിന്തുണയാണ് കേരള കോൺഗ്രസ് അവകാശപ്പെടുന്നതെങ്കിൽ എൻഡിഎക്കായി മുൻ ഡിജിപി  ജേക്കബ് തോമസ് എത്തുമെന്നത്  ആ പ്രതീക്ഷയും അസ്ഥാനത്താക്കും. കൂടാതെ എൽഡിഎഫിനും ക്രൈസ്തവ സ്ഥാനാർഥി ആയേക്കും എന്നും പ്രചാരണമുണ്ട്.

എന്നാൽ താൻ എന്നും സാധാരണക്കാരനായ കോൺഗ്രസ് പ്രവർത്തകൻ ആണെന്നും നിരപരാധി ആയിരുന്നിട്ടും പാർടിക്ക് വേണ്ടി പ്രതിയായപ്പോഴും പാർടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അഡ്വ എം എസ് അനിൽകുമാർ പറഞ്ഞു. പാർടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും ഇരിങ്ങാലക്കുടയിൽ യുഡിഎഫ് വിജയിക്കുമെന്നും അനിൽകുമാർ മലയാളി ഡസ്ക്കിനോട് പറഞ്ഞു.

Most Popular

Recent Comments