മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എ.കെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്‍പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ 1995-96 കാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2006 ജനുവരി 14 ന് രാജിവെച്ചു.
2011 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെ.കെ രാമചന്ദ്രൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ടൈറ്റാനിയം അഴിമതി ഉൾപ്പെടെയുള്ളവ അന്ന് സംസ്ഥാനത്തെ കേൺഗ്രസ് നേതാക്കൾക്കെതിരെ അദ്ദേഹം ഉന്നയിച്ചു. ഇത് വിവാദമായതിനു പിന്നാലെ പാർട്ടിയിൽ നിന്നും പുറത്തായി. പിന്നീട് തിരിച്ചെടുത്തെങ്കിലും പാർട്ടി ചുമതലകൾ നൽകിയിരുന്നില്ല. കോഴിക്കോട് കക്കോടിയിലെ വീട്ടിലായിരുന്നു താമസം