HomeKerala ഹൈക്കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ പ്രഹരം : പി സുധീർ

 ഹൈക്കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ പ്രഹരം : പി സുധീർ

വളയാർ കേസിൽ കീഴ്ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നിലപാട് സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. മന്ത്രി എ.കെ.ബാലൻ, മുൻ എം.പി. എം.ബി. രാജേഷ് തുടങ്ങിയ  സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ പ്രതികളെ രക്ഷിക്കാൻ നടന്ന ഇടപെടലാണ് കേസിനെ അട്ടിമറിച്ചത്.

പോലീസ് ഉദ്യോഗസ്ഥന്മാരും, പ്രോസിക്യൂഷനും, കേസിലെ പ്രതികളെ രക്ഷിക്കാൻ കൂട്ടു നിന്നു. അന്വേഷണത്തിൻ്റെ പ്രാഥമിക ഘട്ടം മുതൽ കേസ് ആത്മഹത്യയാക്കി ഒതുക്കാനാണ് പോലീസ് ശ്രമിച്ചത് . തെളിവുകളും, വസ്തുതകളും, ഇളയ കുട്ടിയുടേയും, അമ്മയുടേയും മൊഴികളും ഉൾപ്പെടുത്താതെ കുറ്റപത്രം ദുർബലമാക്കി.  അതിന് നേതൃത്വം കൊടുത്ത.  അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സോജന് ക്രൈംബ്രാഞ്ച് എസ്.പി യായി സംസ്ഥാന  സർക്കാർ പ്രമോഷൻ നൽകിയത് കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ്.

സിപിഎമ്മുകാരായ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ വാളയാറിലെ ഇരകൾക്ക് നീതിനിഷേധിച്ചത്. സിപിഎം നേതാവായ ശിശുക്ഷേമ സമിതി ചെയർമാൻ തന്നെ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് തന്നെ ഈ കേസിലെ സിപിഎം-സർക്കാർ ഗൂഢാലോചനയുടെ തെളിവാണ്. സംസ്ഥാന സർക്കാരിൻ്റെ കീഴിൽ നടക്കുന്ന അന്വേഷണത്തിലൂടെ പ്രതികൾക്ക് നീതി ലഭിക്കില്ല .ഈ സാഹചര്യത്തിൽ വാളയാർ കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തയ്യാറാകണം . ബിജെപിയുടേയും മറ്റ് ദളിത് സംഘടനകളുടേയും പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ അപ്പീൽ നൽകിയതെന്നും സുധീർ പറഞ്ഞു.

Most Popular

Recent Comments