ബ്രിട്ടണിൽ വീണ്ടും സമ്പൂർണ ലോക്ക് ഡൌൺ

0

കോവിഡ് വ്യാപനത്തെ തുടർന്ന് ബ്രിട്ടണിൽ വീണ്ടും സമ്പൂർണ ലോക്ക് ഡൌൺ. രോഗവ്യാപന ശേഷി കൂടിയ പുതിയ കോവിഡ് വൈറസ് വ്യാപമായി പടരുന്ന പശ്ചാത്തലത്തില്‍ ആണ് ബ്രിട്ടണ്‍ ദേശീയതലത്തില്‍ വീണ്ടും സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ദേശീയ ലോക്ക്ഡൌൺ പ്രഖ്യാപനം നടത്തിയത്.  ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് നിലവില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം പെട്ടെന്ന്‌ ക്രമാതീതമായി പെരുകുന്നത് കണക്കിലെടുത്താണ് അടച്ചിടലിലേക്ക് നീങ്ങുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ വരെ ഏര്‍പ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.