കോവിഡ് പ്രതിസന്ധിയെ മറികടക്കാനായി

0

ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായ കോവിഡിനെ മറികടക്കാൻ രാജ്യത്തിന് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ മറികടക്കാൻ നടപ്പിലാക്കിയ ജനത കർഫ്യൂ ലോകം അംഗീകരിച്ചു. 20 21 ൽ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മനിർഭർ ഭാരത് എന്ന ആശയം രാജ്യം പൂർണമായും ഉൾക്കൊണ്ടു. പ്രതിസന്ധികളിൽ നിന്ന് നമ്മൾ പാഠം ഉൾകൊണ്ടു . ഇന്ത്യ സ്വയംപര്യപ്തതയുടെ പാതയിലാണ്.നമ്മുടെ ഉൽപ്പന്നങ്ങൾ പരമാവധി പ്രചരിപ്പിക്കുകയും ഉപയോഗിക്കുകയും വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വന്യജീവി സംരക്ഷണത്തിൽ ഇന്ത്യ മുന്നിലെത്തി. രാജ്യത്ത് കടുവയുടെയും പുലിയുടെയും എണ്ണം വർധിച്ചു. സഹജീവികളോട് മാത്രമല്ല സകല ചരാചരങ്ങളോടും കരുണ കാണിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാർഷിക വിഷയങ്ങളിൽ നിശബ്ദത പുലർത്തിയ പ്രധാനമന്ത്രി ഗുരു തേജ് ബഹദൂറിന് ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിലെ സിഖ് ഗുരുദ്വാര സന്ദർശിച്ചതും മൻ കീ ബാതിൽ പരാമർശിച്ചു.