ഗവർണറുടെ അനുമതി

0

പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവർണർ അനുമതി നൽകി. ഇതോടെ വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരും. ഇതിനുള്ള അനുമതി തിങ്കളാഴ്ച രാജ്ഭവൻ സംസ്ഥാന സർക്കാരിന് നൽകും.

ഇന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിമാരായ എ കെ ബാലനും വി എസ് സുനിൽകുമാറും ഗവർണറെ കണ്ടിരുന്നു. ഇതിലെല്ലാം അടിയന്തര സമ്മേളനം വിളിക്കുന്നതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഗവർണർ സമ്മേളനത്തിന് അനുമതി നൽകിയത് എന്നാണറിവ്.