ഹാത്രസ് കലാപം; പണം ഒഴുക്കി പോപ്പുലർ ഫ്രണ്ട്

0

ഉത്തർപ്രദേശിലെ ഹാത്രസ് കലാപത്തിന് പിന്നിൽ വലിയ തോതിൽ പണം ഒഴുകിയെന്ന ഇഡി. പണം കൈമാറിയത് ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെറീഫ് വഴിയാണെന്ന ഗുരുതര ആരോപണവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഹവാല വഴി പണം ഇടപാട് നടന്നതായും തെളിഞ്ഞിട്ടുണ്ട്. സംഘത്തിന് പണം അയച്ചത് റൗഫ് ഷെറീഫാണെന്നാണ് ഇഡിയുടെ ആരോപണം.

സംഘത്തിലുണ്ടായിരുന്ന ക്യാംപസ് ഫ്രണ്ട് ട്രഷറർ അത്വിഖ് റഹ്മാൻ്റെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ സംഘത്തിൽ ഉൾപ്പെടുത്തിയത് റൗഫിൻ്റെ നിർദ്ദേശപ്രകാരമാണ്. ഹാത്രസിലേക്ക് പോകാൻ സംഘത്തോട് ആവശ്യപ്പെട്ടത് ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവർ ഹാത്രസിലേക്ക് പോയത്.

ഹാത്രസിൽ വർഗീയ കലാപമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ലോക്ക്ഡൗൺ സമയത്ത് റൗഫിൻ്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയെത്തി. ഈ സമയത്ത് റൗഫ് ഇന്ത്യയിൽ തന്നെയായിരുന്നു. ക്യാംപസ് ഫ്രണ്ടിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ടില്ല. പണം വന്നതും പോയതും റൗഫിൻ്റെ അക്കൗണ്ട് വഴിയാണ്. പോപ്പുലർ ഫ്രണ്ടിൻ്റെ പേരിൽ വന്നത് നൂറ് കോടി രൂപയാണ്. പൗരത്വബിൽ വിരുദ്ധ സമരങ്ങൾക്ക് ഈ പണം ഉപയോഗിച്ചിരിക്കാമെന്നും ഇഡി ആരോപിക്കുന്നു. ഹവാല വഴി പണം ഇടപാട് നടന്നതായും തെളിഞ്ഞിട്ടുണ്ടെന്ന് ഇഡി പറയുന്നു.